മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

കന്നു ചെന്നാല്‍ കന്നിന്‍പറ്റത്തില്‍

കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നിലുള്ളതോ, പതിഞ്ഞുകഴിഞ്ഞ ശീലങ്ങളില്‍നിന്നു പുറംകടക്കാനുള്ള വൈമനസ്യവും “പാടുപെട്ട് പുതുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടിപ്പൊ എന്താണിത്ര പ്രയോജന”മെന്ന മനസ്ഥിതിയുമൊക്കെയാണ്. ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടിത്തുടങ്ങിയപ്പോള്‍, വിവിധ ആശയങ്ങളെയും ചിന്താഗതിക്കാരെയും അനായാസം കണ്ടുമുട്ടാന്‍ അവിടെ അവസരമുള്ളതിനാല്‍ത്തന്നെ, ഈയൊരവസ്ഥക്കു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് സൂചനകള്‍. ഉദാഹരണത്തിന്, അറുപത്തേഴ് ഫേസ്ബുക്ക് പേജുകളിലെ അഞ്ചുവര്‍ഷത്തെ പോസ്റ്റുകള്‍ വിശകലനം ചെയ്തയൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, അവിടെയൊക്കെ മിക്കവരും സ്വതാല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം കൂട്ടുകൂടുകയും എതിര്‍ചിന്താഗതികളെ തീര്‍ത്തും അവഗണിക്കുകയും വല്ലാത്ത ധ്രുവീകരണത്തിനു വിധേയരാവുകയും ആണെന്നാണ്‌.

Continue reading
  5398 Hits

തളിര്‍മേനിക്കെണികള്‍

“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ്  എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.

Continue reading
  7690 Hits

വായന: ന്യൂജനും പഴഞ്ചനും

“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ

വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.

Continue reading
  5557 Hits

ഷെയറിങ്ങിലെ ശരികേടുകള്‍

“ഇന്‍റര്‍നെറ്റ് കള്ളംപറയുകയേയില്ല.” – എബ്രഹാം ലിങ്കണ്‍

സോഷ്യല്‍മീഡിയയിലെ ഷെയറുകളേറെയും അടിസ്ഥാനരഹിതവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും ഹാനികരവുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തിനിടയില്‍ മുതലകള്‍ പുറത്തുചാടിയെന്നപോലുള്ള നുണക്കഥകള്‍. സെല്‍ഫീഭ്രമത്തെ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ മനോരോഗമായി പ്രഖ്യാപിച്ചെന്നപോലുള്ള വ്യാജ ആരോഗ്യവാര്‍ത്തകള്‍. മസ്തിഷ്കാഘാതബാധിതനായ പോലീസുകാരന്‍ ഡല്‍ഹിമെട്രോയില്‍ വേച്ചുപോവുന്നത് കുടിച്ചുലക്കുകെട്ടതിനാലാണെന്നപോലുള്ള വ്യക്ത്യധിക്ഷേപങ്ങള്‍. ഇന്‍റര്‍നെറ്റ് വികസിപ്പിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടിലേറെമുമ്പ് മണ്മറഞ്ഞുപോയ ലിങ്കണ്‍ന്‍റെ പേരില്‍ തുടക്കത്തില്‍ക്കൊടുത്തതു പോലുള്ള കപടോദ്ധരണികള്‍. ഇവ്വിധത്തിലുള്ള ഒട്ടനവധി കിംവദന്തികളും പച്ചക്കള്ളങ്ങളും വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അരങ്ങുതകര്‍ക്കുകയും മനക്ലേശങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും വര്‍ഗീയകലാപങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.

Continue reading
  5603 Hits

നെറ്റിലെ മര്യാദകേടുകാര്‍ക്ക് മനോരോഗമോ?

സോഷ്യല്‍മീഡിയയിലെ ദുഷ്പെരുമാറ്റക്കാരെപ്പറ്റി നിരന്തരം പ്രകടിപ്പിക്കപ്പെട്ടുകാണുന്ന ഒരു അസംബന്ധനിഗമനമാണ്, അവര്‍ക്കെല്ലാം മനോരോഗമാണെന്നത്. സാധാരണന്മാരുടെ പോസ്റ്റുകളും കമന്‍റുകളും കടന്ന് ഈയൊരാരോപണം പ്രമുഖവ്യക്തികളും മുഖ്യധാരാമാധ്യമങ്ങളും പോലും ഏറ്റുപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയിലെ വഴിവിട്ട പ്രതികരണങ്ങളെപ്പറ്റി ഒരഭിനേതാവിട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ തലക്കെട്ട്‌ “സോഷ്യൽമീഡിയയിൽ മലയാളിക്ക് മനോരോഗം” എന്നും, എഫ്ബിയില്‍ വൃഥാ അധിക്ഷേപങ്ങള്‍ക്കിരയായ പ്രശസ്തവ്യക്തിയുടെ പത്രലേഖനത്തിന്‍റെ തലക്കെട്ട്‌ “സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ: കേരളത്തില്‍ പടരുന്ന മനോരോഗം” എന്നും ആയിരുന്നു. “എല്ലാ ദുരന്തമേഖലകളിലേക്കും മൊബൈല്‍ഫോണ്‍ പൊക്കിപ്പിടിച്ച് ആര്‍ത്തിയോടെ എത്തുന്നവര്‍ക്കു മനോരോഗമല്ലാതെ മറ്റെന്താണ്?” എന്നായിരുന്നു ഒരു പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഈയിടെ ചോദിച്ചത്.

ഇതൊരു നിരുപദ്രവകരമായ പ്രവണതയല്ല.

Continue reading
  4940 Hits

അവഗണിക്കപ്പെടരുതാത്ത അന്ത്യാഭ്യര്‍ത്ഥനകള്‍

സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകില്ലാ ബ്രൊ, നല്ല ആഴത്തിൽ മുറിക്ക്...” “കാലത്തേതന്നെ ഞരമ്പ് മുറിച്ച്‌ പോരും, ഫെയ്സ്ബുക്ക് വൃത്തികേടാക്കാൻ. ലവനെയൊക്കെ ഇട്ടേച്ച് ലവള് പോയില്ലെങ്കിലേ അത്ഭുതമൊള്ളൂ!” “മുറിച്ചാല്‍ അങ്ങു ചത്താല്‍ പോരേ? എന്തിന് ഇവിടെ ഇടുന്നു? കഷ്ടം!”

Continue reading
  4967 Hits

ആരും ജയിക്കാത്ത വഴക്കുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന ഒരു കാര്‍ട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ “ഇന്നെന്താ ഉറങ്ങുന്നില്ലേ?” എന്നന്വേഷിക്കുമ്പോള്‍ സ്ക്രീനില്‍നിന്നു കണ്ണുപറിക്കാതെ അയാള്‍ പറയുന്നു: “ദേ, ഇന്‍റര്‍നെറ്റിലൊരാള്‍ പൊട്ടത്തരം വിളമ്പുന്നു; അങ്ങേരെയൊന്നു വാസ്തവം ബോദ്ധ്യപ്പെടുത്തിയിട്ട് ഇപ്പൊ വരാം!”

Continue reading
  5624 Hits

ഡിജിറ്റല്‍ക്കാലത്തെ #മനസ്സുകള്‍

“ടെക്‌നോളജി വല്ലാത്തൊരു സാധനമാണ് — അത് ഒരു കൈ കൊണ്ട് നമുക്ക് വലിയവലിയ സമ്മാനങ്ങള്‍ തരികയും മറ്റേക്കൈ കൊണ്ട് നമ്മുടെ പുറത്തു കുത്തുകയും ചെയ്യും.”: കാരീ സ്നോ

കമ്പ്യൂട്ടറുകള്‍ക്കും ഇന്‍റര്‍നെറ്റിനും സ്മാര്‍ട്ട്ഫോണുകള്‍ക്കുമൊക്കെ നമ്മുടെ ജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനായത് വലിയ ചെലവില്ലാതെയും ഞൊടിനേരത്തിലും ആശയവിനിമയം നടത്താനും വിവരങ്ങള്‍ ശേഖരിക്കാനുമെല്ലാം ചരിത്രത്തില്‍ സമാനതകളില്ലാത്ത അവസരങ്ങള്‍ നമുക്കായി ഒരുക്കാന്‍ അവക്കായതു കൊണ്ടാണ്. എന്നാല്‍ അവയുടെയിതേ സവിശേഷതകള്‍തന്നെ നിര്‍ഭാഗ്യവശാല്‍ ചില അനാരോഗ്യ പ്രവണതകള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുമുണ്ട്. അങ്ങിനെ ചില കുഴപ്പങ്ങളും അവക്കെതിരെ ഉയര്‍ത്താവുന്ന കുറച്ചു “ഫയര്‍വാളു”കളും ആണ് ഈ ലേഖനത്തിന്‍റെ വിഷയം. ഇത്തരം കാര്യങ്ങളിലെ അവബോധം നമുക്ക് നൂതനസാങ്കേതികവിദ്യകളുടെ ഗുണഫലങ്ങളെ ആരോഗ്യനാശമില്ലാതെ ആസ്വദിച്ചുകൊണ്ടിരിക്കാനുള്ള പ്രാപ്തി തരും.

ആദ്യം, ഡിജിറ്റല്‍ലോകമുളവാക്കുന്ന ചില വൈകാരികപ്രശ്നങ്ങളെ പരിചയപ്പെടാം.

Continue reading
  8726 Hits

ഫേസ്ബുക്ക് അടച്ചുവെക്കാനാവാത്തവര്‍

“പ്രിയ ഡോക്ടര്‍, ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള ഒരു യുവാവാണ്. ഒരു ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്നു. ഫേസ്ബുക്ക്നോട്ടം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. അഞ്ചുമിനിട്ടില്‍ ഒരിക്കലെങ്കിലും ഫോണ്‍ എടുത്ത് ഫേസ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. മറ്റൊന്നിനും എനിക്ക് സമയംകിട്ടാതായിരിക്കുന്നു. വേറൊരു കാര്യവും ചെയ്യാന്‍ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടക്കുംമുമ്പ് എന്‍റെ ന്യൂസ്ഫീഡ് ഒരാവര്‍ത്തികൂടി നോക്കും. ഉണര്‍ന്നാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്‍റുകള്‍ വന്നു എന്നൊക്കെ പരിശോധിക്കുകയാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടൊത്ത് ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിലെന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും യാതൊരുത്സാഹവും തോന്നാതായിരിക്കുന്നു. എങ്ങിനെയെങ്കിലും എന്നെ ഇതില്‍ നിന്നൊന്നു രക്ഷപ്പെടുത്തിത്തരണം.”

- ആനന്ദ്, കാക്കനാട്.

Continue reading
  7618 Hits

ഓണ്‍ലൈന്‍ ഇടങ്ങളിലെ മലയാളീശീലങ്ങള്‍

“ഈയിടെയൊരു കമ്പ്യൂട്ടറും വാങ്ങി ഇന്‍റര്‍നെറ്റിനെപ്പറ്റി ആരോടൊക്കെയോ ചോദിച്ചറിയുന്നത് കണ്ടപ്പൊ ഞാന്‍ വിചാരിച്ചത് ഈ മനുഷ്യന്‍ കള്ളുകുടിയൊക്കെ നിര്‍ത്തി എന്തോ നല്ല കാര്യം തൊടങ്ങാമ്പോവ്വ്വാന്നാ. പക്ഷേ ഇപ്പൊ നേരോം മുഹൂര്‍ത്തോം ഒന്നും നോക്കാതെ, പിള്ളേര് വീട്ടിലൊണ്ട് എന്ന ഒരു ബോധോം ഇല്ലാതെ, ഡോക്ടറോടു പറയാന്‍ കൊള്ളില്ലാത്ത ഓരോ സിനിമേം കണ്ട് ഇരിപ്പാ…”

“ആ മെഷീന്‍ സ്മോക്കും പോയിസന്‍സും ഒക്കെ ഫില്‍റ്റര്‍ ചെയ്ത് പ്യുവര്‍ കഞ്ചാവു മാത്രം വലിച്ചെടുക്കാന്‍ തരും എന്നാ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ക്കണ്ടത്. അതാ നെറ്റുവഴിത്തന്നെ അതു വാങ്ങി കഞ്ചാവ് അതിലിട്ട്‌ സ്മോക്ക്‌ചെയ്യാന്‍ തുടങ്ങിയത്. ഇത്രേം പ്രോബ്ലംസൊന്നും ഞാന്‍ ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല.”

“ഞാനെന്‍റെ മുഴുവന്‍ പാസ്സ്‌വേഡും അവനു പറഞ്ഞു കൊടുത്തതാ. പക്ഷേ അവന്‍ അവന്‍റേതൊന്നും എനിക്ക് പറഞ്ഞു തരുന്നേയില്ല. സ്നേഹമില്ലാഞ്ഞിട്ടല്ലേ… അതാ ഞാന്‍ കൈമുറിച്ചത്.”

Continue reading
  11413 Hits