“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍
യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.
മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.
ഓഫീസുകളില്‍ അധികം മനസ്സമ്മര്‍ദ്ദം പിടികൂടാതെ സ്വയംകാക്കാന്‍ ഉപയോഗിക്കാവുന്ന കുറച്ചു വിദ്യകള്‍ ഇതാ:
- രാവിലെ, ജോലിക്കു കയറുംമുമ്പുള്ള സമയങ്ങളില്‍ മനസ്സിനെ ശാന്തമാക്കി സൂക്ഷിക്കുന്നത് ഓഫീസില്‍ ആത്മസംയമനം ലഭിക്കാന്‍ ഉപകരിക്കും. കുടുംബാംഗങ്ങളോടു വഴക്കിടുന്നതും റോഡില്‍ മര്യാദകേടു കാണിക്കുന്നവരോടു കയര്‍ക്കുന്നതുമൊക്കെ അന്നേരത്ത് ഒഴിവാക്കുക. ഓഫീസില്‍ കൃത്യസമയത്തുതന്നെ എത്തി ശീലിക്കുന്നതും ധൃതിയും ടെന്‍ഷനും അകലാന്‍ സഹായിക്കും. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പാട്ടു കേള്‍ക്കുന്നതും നന്ന്.
ഉണ്ടായിരുന്ന ജോലി നഷ്ടമാകുന്നത് മാനസിക സമ്മര്‍ദ്ദത്തിനും കുറ്റബോധത്തിനും വിഷാദത്തിനും ആത്മഹത്യാചിന്തകള്‍ക്കുമൊക്കെ ഇടയാക്കാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനെയൊക്കെ പ്രതിരോധിക്കാനാകും:
1. എന്താണ് പിരിമുറുക്കം അഥവാ സ്ട്രെസ്?
- യഥാര്‍ത്ഥത്തിലുള്ളതോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് പിരിമുറുക്കം എന്നു വിളിക്കുന്നത്.
2. എന്തു കാരണങ്ങളാലാണ് പൊതുവെ പിരിമുറുക്കം ഉളവാകാറ്?
- പിരിമുറുക്കത്തിന്റെ കാരണങ്ങളെ പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍, വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നിങ്ങനെ രണ്ടായിത്തിരിക്കാം. നമുക്ക് നിരന്തരം ഇടപഴകേണ്ടി വരുന്ന, മേലുദ്യോഗസ്ഥരെപ്പോലുള്ള വ്യക്തികളും ഏറെ ടഫ്ഫായ കോഴ്സുകള്‍ക്കു ചേരുക, പ്രവാസജീവിതം ആരംഭിക്കുക തുടങ്ങിയ നാം ചെന്നുപെടുന്ന ചില സാഹചര്യങ്ങളുമൊക്കെ ‘പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍’ക്ക് ഉദാഹരണങ്ങളാണ്.
മോശം സാഹചര്യങ്ങള്‍ മാത്രമല്ല, വിവാഹമോ ജോലിക്കയറ്റമോ പോലുള്ള സന്തോഷമുളവാക്കേണ്ടതെന്നു പൊതുവെ കരുതപ്പെടുന്ന അവസരങ്ങളും ചിലപ്പോള്‍ പിരിമുറുക്കത്തില്‍ കലാശിക്കാം. പിരിമുറുക്കത്തിനു കാരണമാകുന്ന ഘടകങ്ങള്‍ ശരിക്കും നിലവിലുള്ളവയായിരിക്കണം എന്നുമില്ല; നാം ചുമ്മാ ചിന്തിച്ചോ സങ്കല്‍പിച്ചോ കൂട്ടുന്ന കാര്യങ്ങളും പിരിമുറുക്കത്തിനു വഴിയൊരുക്കാം.
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പുതുതായി ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഭാഗമാകുന്ന അയാളുടെ ജോലിയും ജീവിതപങ്കാളിയും തന്നെയാണ് ആ പ്രായത്തില്‍ അയാളില്‍ മനസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്ന മുഖ്യ പ്രശ്നങ്ങളും. ജോലിയും വിവാഹവും സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയവസ്തുതകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.