കൌമാരം ശാരീരികവും മാനസികവുമായ നാനാവിധ പരിവര്‍ത്തനങ്ങളുടെ പ്രായമാണ്. മസ്തിഷ്ക്കവളര്‍ച്ചയിലും വ്യക്തിത്വരൂപീകരണത്തിലുമൊക്കെ ഏറെ പ്രസക്തിയുള്ള ഒരു കാലവുമാണത്. “ന്യൂജെന്‍” കൌമാരക്കാരെ അലട്ടുന്നതായി പൊതുവെ കണ്ടുവരാറുള്ള പത്തു സംശയങ്ങളും അവക്കുള്ള നിവാരണങ്ങളും ഇതാ:
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
പഴയൊരു കാമ്പസ്ത്തമാശയുണ്ട് — ഹൈസ്കൂള്‍ക്ലാസില്‍ ഒരദ്ധ്യാപകന്‍ “ഏതാണ് ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ വസ്തു?” എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഉടനടിയുത്തരം കൊടുത്തു: “പുരുഷലിംഗം!” അദ്ധ്യാപകനും സഹപാഠികളും അന്തിച്ചുനില്‍ക്കുമ്പോള്‍ വിശദീകരണവും വന്നു: “വെറും ആലോചനകൊണ്ടു മാത്രം ഉയര്‍ത്തിയെടുക്കാവുന്ന മറ്റേതൊരു വസ്തുവാണ് ലോകത്തുള്ളത്?!”
ലൈംഗികാവയവങ്ങള്‍ക്കു മേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെപ്പറ്റി കഥാനായകനുണ്ടായിരുന്ന ഈയൊരു ഉള്‍ക്കാഴ്ച പക്ഷേ നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. ലൈംഗികപ്രശ്നങ്ങള്‍ വല്ലതും തലപൊക്കുമ്പോള്‍ അതില്‍ മാനസികഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നും അവയെ തിരിച്ചറിഞ്ഞു പരിഹരിച്ചെങ്കിലേ പ്രശ്നമുക്തി കിട്ടൂവെന്നും ഒക്കെയുള്ള തിരിച്ചറിവുകളുടെ അഭാവം ഏറെയാളുകളെ മാര്‍ക്കറ്റില്‍ സുലഭമായ “എല്ലാ ലൈംഗികപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം” എന്നവകാശപ്പെടുന്ന തരം ഉല്‍പന്നങ്ങള്‍ വന്‍വിലക്കു വാങ്ങി സ്വയംചികിത്സ നടത്തി പരാജയപ്പെടുന്നതിലേക്കു നയിക്കുന്നുണ്ട്.
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്.