മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പഠനമുറിയെ ശ്രദ്ധയ്ക്കു സഹായകമാക്കാം

study-room

ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത  സ്ഥലം തയ്യാറാക്കി വെക്കുന്നതു നല്ലതാണ്.  അവിടെച്ചെന്നിരിക്കുമ്പോൾ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും ഇതു സഹായിക്കും.

അവിടെ ആവശ്യത്തിനു  വെളിച്ചം ഉണ്ടായിരിക്കണം. അത്, കണ്ണിനു  ക്ലേശം കുറക്കുകയും ശ്രദ്ധയെ  സഹായിക്കുകയും ചെയ്യും. ഉണർവു കിട്ടാനും  മാനസിക സന്തോഷത്തിനും സൂര്യപ്രകാശമാണു നല്ലത്. നേരത്തിനനുസരിച്ച് വെളിച്ചത്തിൻറെ തരവും തീവ്രതയും മാറുന്നതും കണ്ണുകൾക്കു  ഗുണകരമാകും. അതേസമയം, വെയിൽ അധികമാവുക വഴി ചൂട് അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വെളിച്ചത്തിന്റെ തീവ്രത അഡ്ജസ്റ്റ് ചെയ്യാവുന്ന തരം ലൈറ്റുകളും നന്നാവും.

പുറത്തുനിന്നും അധികം ശബ്ദം കടന്നു വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏകാഗ്രതക്കു നല്ലതാണ്. ശബ്ദത്തെ ആഗിരണം ചെയ്യുന്ന കർട്ടനുകളും അകൗസ്റ്റിക് പാനലുകളും ഇവിടെ ഉപകാരപ്പെടും.

ഉയരവും ചരിവും അഡ്ജസ്റ്റ് ചെയ്യാവുന്ന തരം കസേരയും സൗകര്യപ്രദമായ ഉയരമുള്ള മേശയും  തെരഞ്ഞെടുക്കാം. ഇരിക്കുമ്പോൾ സുഖകരമായ പൊസിഷൻ നിലനിർത്താനും,  അതുവഴി ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും  ഒഴിവാക്കാനും, കുറേ നേരം ഇരുന്നു പഠിക്കുമ്പോഴും ശ്രദ്ധ മാറിപ്പോകാതിരിക്കാനും ഇതു  സഹായിക്കും.

പുസ്തകങ്ങളും പഠനസാമഗ്രികളും നന്നായി ക്രമീകരിച്ച് ഒതുക്കി വെക്കാവുന്ന ഷെൽഫുകളും ഡ്രോയറുകളും   ശ്രദ്ധ അനാവശ്യമായി വ്യതിചലിക്കുന്നതും സമയം പാഴാകുന്നതും തടയാൻ പ്രയോജന പ്പെടും.

ചുമരുകളിലും മറ്റും കടുംചുവപ്പും  കടുംമഞ്ഞയും പോലുള്ള ശ്രദ്ധയെ വല്ലാതെ പിടിച്ചുവലിക്കുന്ന  തരം  നിറങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്.എന്നാൽ ഇളംനീലയും  ഇളംപച്ചയും ഷെയ്ഡുകൾ കണ്ണിന് ആയാസം  കുറയ്ക്കും.

വ്യക്തിപരമായി ഇഷ്ടമുള്ള വസ്തുക്കൾ കാഴ്ചപ്പുറത്തു സ്ഥാപിക്കുന്നതും പ്രചോദനകരമായ മഹദ് വചനങ്ങളും മറ്റും ചുമരിൽ തൂക്കുന്നതും നന്നാവും.

ഇൻഡോർ ചെടികൾ മാനസിക സമ്മർദ്ദം കുറയ്ക്കും. അധികം മെയിൻറനൻസ് ആവശ്യമില്ലാത്ത തരം ചെടികളാകും നല്ലത്.

(2025 ജൂലൈ ലക്കം വനിത വീട് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

ദമ്പതിപ്പോരുകളില്‍ മക്കളും കുരുങ്ങുമ്പോള്‍
ഓര്‍മയ്ക്കു കരുത്തേകുന്ന ശീലങ്ങള്‍
 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
64017 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
42916 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
27335 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
24389 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
22019 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.