മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഗെയിം, ടീവി, സിനിമ... പിന്നെ അടിപിടിയും

ഫോണുകള്‍, ടാബുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്ക്ടോപ്പുകള്‍, ടെലിവിഷന്‍ എന്നിങ്ങനെ നാനാതരം സ്ക്രീനുകള്‍ കുട്ടികള്‍ക്കിന്നു ലഭ്യമായുണ്ട്. അവയിലൊക്കെ കണ്ടുകൂട്ടുന്ന രംഗങ്ങള്‍ അവരെ നല്ലതും മോശവുമായ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. അക്കങ്ങളും അക്ഷരങ്ങളും പഠിക്കുവാന്‍തൊട്ട്, മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ വരെ അവ സഹായകമാണ്. കുട്ടികള്‍ സ്ക്രീനുകള്‍ക്കൊപ്പം ഒട്ടേറെ സമയം ചെലവിടുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കു ലോകത്തെ പരിചയപ്പെടുത്താനും അവരെ സ്വാധീനിക്കാനും മാതാപിതാക്കളേക്കാളും അദ്ധ്യാപകരേക്കാളും അവസരം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു കിട്ടുന്നുണ്ട്. സിനിമയും സീരിയലുമൊക്കെ പല നല്ല കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കിക്കുന്നുണ്ട് — നമ്മില്‍നിന്നു വ്യത്യസ്തരായ അനേകതരം ആളുകള്‍ ലോകത്തുണ്ട്, മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്.

ദൃശ്യമാദ്ധ്യമങ്ങള്‍ക്കു പല ദൂഷ്യഫലങ്ങളും ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണം, വിഷാദം, ആത്മഹത്യാപ്രവണത, ലഹരിയുപയോഗം, ലൈംഗിക പരീക്ഷണങ്ങള്‍, പഠനത്തില്‍ പിന്നാക്കമാകല്‍ എന്നിവയാണ് അതില്‍ പ്രധാനം. അക്കൂട്ടത്തില്‍ കുടുബങ്ങളുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ദൃശ്യമാദ്ധ്യമങ്ങള്‍ ഉളവാക്കുന്ന അക്രമാസക്തത. സീരിയലുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍, മ്യൂസിക് വീഡിയോകള്‍, ഗെയിമുകള്‍, സാമൂഹ്യ മാദ്ധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ അക്രമദൃശ്യങ്ങള്‍ സര്‍വസാധാരണമാണ്. അവ കുഞ്ഞുമനസ്സുകളില്‍ പല ദുസ്സ്വാധീനങ്ങളും ചെലുത്തുന്നുമുണ്ട്.

Continue reading
  1259 Hits

കുറ്റകൃത്യങ്ങള്‍ നെറ്റില്‍ ലൈവും വൈറലുമാകുന്നത്

ആക്രമണങ്ങളോ ബലാത്സംഗങ്ങളോ കൊലപാതകങ്ങളോ മറ്റോ നടത്തുന്നവര്‍ സ്വയം അതിന്‍റെയൊക്കെ ദൃശ്യങ്ങള്‍ നെറ്റു വഴി പ്രചരിപ്പിക്കുന്ന ട്രെന്‍ഡ് വ്യാപകമാവുകയാണ്. ഫേസ്ബുക്ക് ലൈവിന്‍റെയും പെരിസ്കോപ്പിന്‍റെയുമൊക്കെ ആവിര്‍ഭാവത്തോടെ പലരും ഇതിന്‍റെയൊക്കെ തത്സമയ സംപ്രേഷണവും നടത്തുന്നുണ്ട്. ഇതെല്ലാം കാണാന്‍കിട്ടുന്നവരാകട്ടെ, പലപ്പോഴും ഇരകള്‍ക്കു സഹായമെത്തിക്കാനൊന്നും മുതിരാതെ ആ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തുകൊണ്ടിങ്ങനെയൊക്കെ?

Continue reading
  5706 Hits

പുതുകാലം മനസ്സുകളോടു ചെയ്യുന്നത്

ആധുനികയുഗത്തിന്‍റെ മുഖമുദ്രകളായ ചില പ്രവണതകള്‍ മാനസികാരോഗ്യത്തെ ഹനിക്കുന്നത് എത്തരത്തിലാണ് എന്നുനോക്കാം. 

നഗരവല്‍ക്കരണം

2020-ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 41%-വും താമസിക്കുന്നത് നഗരങ്ങളിലായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ അനുമാനം. നഗരവാസികള്‍ക്ക് മാനസികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഗ്രാമവാസികളുടേതിനെക്കാള്‍ കൂടുതലാണെന്ന്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണമായിപ്പറയുന്നത്‌ അന്തരീക്ഷമലിനീകരണം, ഉയര്‍ന്ന ജനസാന്ദ്രത, സാമ്പത്തികഞെരുക്കങ്ങള്‍ക്കുള്ള കൂടിയ സാദ്ധ്യത, സാമൂഹ്യപിന്തുണയുടെ അപര്യാപ്‌തത തുടങ്ങിയ ഘടകങ്ങളെയാണ്. സാമൂഹ്യവിരുദ്ധത, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വീടുകളിലെ അടിപിടികള്‍, കുടുംബങ്ങളുടെ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങളും വിഷാദവും സൈക്കോട്ടിക് അസുഖങ്ങളും ലഹരിയുപയോഗവും അമിതമദ്യപാനവും പോലുള്ള മനോരോഗങ്ങളും നഗരങ്ങളില്‍ താരതമ്യേന കൂടുതലായിക്കണ്ടുവരുന്നുണ്ട്.

Continue reading
  7711 Hits

പിടിവാശിക്കുട്ടികളെ നേരെയാക്കാം

ഷോപ്പിംഗ്‌സെന്‍ററിലോ പള്ളിയിലോ കല്ല്യാണഹാളിലോ പൊടുന്നനെയൊരു പിഞ്ചുകുട്ടി അലറിച്ചീറിക്കരയാനും സാധനങ്ങള്‍ നാലുപാടും വലിച്ചെറിയാനും തറയില്‍ക്കിടന്നുരുളാനുമൊക്കെത്തുടങ്ങുന്നു. കൂടെയുള്ള അമ്മയോ അച്ഛനോ ജാള്യതയും സങ്കടവും ദേഷ്യവുമൊക്കെയടക്കാന്‍ പെടാപ്പാടുപെട്ട് എങ്ങനെയിതില്‍നിന്നൊന്നു രക്ഷപ്പെടുമെന്നറിയാതെ ആകെക്കുഴഞ്ഞുനില്‍ക്കുന്നു — നമുക്കൊക്കെ ഏറെപ്പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം തീക്ഷ്ണമായ കോപപ്രകടനങ്ങള്‍ അറിയപ്പെടുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത ഏറ്റവുമധികം കാണപ്പെടാറുള്ളത്. കുട്ടികള്‍ ഇങ്ങിനെ വാശിവഴക്കുകളിലേക്കു തിരിയുന്നത് എന്തുകൊണ്ടൊക്കെയാവാം, ഇത്തരം പൊട്ടിത്തെറികളെ എങ്ങനെ നേരിടാം, എങ്ങനെ തടയാം എന്നൊക്കെ ഒന്നു പരിചയപ്പെടാം.

Continue reading
  8706 Hits