ഡീഅഡിക്ഷന് ചികിത്സയെടുത്താല്‍ ഭ്രാന്തു വരുമോ
- Parent Category: Articles for Public
മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.


കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്ന ഈ അസുഖം ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നതും, ഏറെ വിവാദങ്ങള്‍ക്കു വിഷയമായതും, തെറ്റായി രോഗനിര്‍ണയം നടത്തപ്പെടുന്നതും, അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതുമായ ഒരു രോഗമാണ്.
മദ്യപാനത്തിനും ആല്ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.
ഒരാളുടെ ലൈംഗികരീതികളെ നിര്‍ണയിക്കുന്നതില്‍ അയാളുടെ വ്യക്തിബന്ധങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, സാംസ്കാരികചുറ്റുപാടുകള്‍ എന്നിങ്ങനെ അനേകം ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും, അയാളുടെ വ്യക്തിത്വവും, ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെ അയാളുടെ ലൈംഗികജീവിതത്തെ നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികരീതികള്‍ പ്രകടമാകുന്നത് സെക്ഷ്വല്‍ ഐഡന്റിറ്റി (sexual identity), ജെന്റര്‍ ഐഡന്റിറ്റി (gender identity), സെക്ഷ്വല്‍ ഓറിയന്റേഷന്‍ (sexual orientation), സെക്ഷ്വല്‍ ബിഹാവിയര്‍ (sexual behavior) എന്നീ സൈക്കോസെക്ഷ്വല്‍ ഘടകങ്ങളിലൂടെയാണ് (psychosexual factors). ഇവയുടെ നിര്‍വചനങ്ങള്‍ ഇനിപ്പറയുന്നു.
പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം, വിഷാദരോഗം, അമിതമായ ഉത്ക്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഔട്ട് തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.