പഠനഭാരമോ അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ അമിതപ്രതീക്ഷകളോ മാനസികസമ്മര്‍ദ്ദമുളവാക്കാതെയും, ബാല്യകൌമാരവിഹ്വലതകള്‍ ലഹരിയുപയോഗമോ മാനസികപ്രശ്നങ്ങളോ ആയി വളരാതെയുമൊക്കെ വിദ്യാര്‍ത്ഥികളെ കാക്കാനുതകുന്ന 12 വിദ്യകള്‍ -
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കുട്ടികളുടെ വളര്‍ച്ചക്ക് ശാരീരികം, ബൌദ്ധികം, സാമൂഹികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. ബൌദ്ധികവളര്‍ച്ച എന്ന പദം സൂചിപ്പിക്കുന്നത് ശ്രദ്ധ, ഓര്‍മ, ഭാഷ, ചിന്ത, യുക്തി, അക്ഷരജ്ഞാനം, സര്‍ഗാത്മകത തുടങ്ങിയ കഴിവുകളുടെ വികാസത്തെയാണ്. ബൌദ്ധികവളര്‍ച്ചയുടെ പടവുകളെയും വിശദാംശങ്ങളെയും പറ്റിയുള്ള അറിവ് വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ പ്രകടമാക്കുന്ന ശക്തീദൌര്‍ബല്യങ്ങളെ തിരിച്ചറിയാനും, അവരുടെ മനോവികാസത്തിന് ഏറ്റവുമനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും സഹായിക്കും.
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്.